OMICRON
കൊവിഡിന് പുതിയ വകഭേദം; അമേരിക്കക്ക് പിന്നാലെ ബ്രിട്ടനിലും വ്യാപനം
കൂടുതല്‍ വ്യാപനശേഷിയുണ്ടെങ്കിലും ലക്ഷണം ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍ കൊവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബി എ 4.6 അമേരിക്കക്ക് പുറമെ ബ്രിട്ടനിലും വ്യാപിക്കുന്നു. യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കനുസരിച്ച് ആഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാമ്പിളുകളും ബി എ 4.6 ആണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴത് ഒമ്പത് ശതമാനമായി ഉയര്‍ന്നതായാണ് വിവരം. യു എസിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കണക്ക് ഒമ്പത് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. യൂറോപ്പിലേയും ആഫ്രിക്കയിലേയും ചില രാജ്യങ്ങളിലും പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒമിക്രോണിന്റെ ബി എ4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബി എ4.6. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്.