Connect with us

Uae

ഷാര്‍ജയില്‍ സ്ത്രീകള്‍ക്ക് മാത്രമായി പുതിയ ബീച്ച്

കഫേ, മെഡിക്കല്‍ ക്ലിനിക്, പ്രാര്‍ഥനാമുറി തുടങ്ങിയ മറ്റ് സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.

Published

|

Last Updated

ഷാര്‍ജ | ഖോര്‍ഫക്കാനിലെ ലുലുഇയ്യ മേഖലയില്‍ പുതിയ ബീച്ച് നിര്‍മിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. 500 മീറ്റര്‍ വിസ്തൃതിയിലുള്ള ബീച്ച് സ്ത്രീകള്‍ക്ക് പൂര്‍ണമായ സ്വകാര്യത വാഗ്ദാനം ചെയ്യും.

കഫേ, മെഡിക്കല്‍ ക്ലിനിക്, പ്രാര്‍ഥനാമുറി തുടങ്ങിയ മറ്റ് സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും.
ഖോര്‍ഫക്കാന്‍ നഗരത്തിലെ അല്‍ ബര്‍ദി 6-നെയും അല്‍ ബത്ത പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന കാല്‍നട പാലം നിര്‍മിക്കാനും ഷാര്‍ജ ഭരണാധികാരിയുടെ നിര്‍ദേശമുണ്ട്.

Latest