Uae
അബൂദബിയിൽ പുതുവത്സര ആഘോഷങ്ങൾ കെങ്കേമമാവും
അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ, പടിഞ്ഞാറൻ മേഖലയിലെ ലിവഇന്റർനാഷണൽ ഫെസ്റ്റിവൽ, മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ, ശൈഖ ഫാത്തിമ പാർക്കിലെആഘോഷങ്ങൾ എന്നിവ കുടുംബങ്ങൾക്കും സന്ദർശകർക്കും ആസ്വദിക്കാൻ അവസരം നൽകും.
അബൂദബി | അബൂദബിയിൽ ഇത്തവണ പുതുവത്സരാഘോഷം കെങ്കേമമാവും. വെടിക്കെട്ട്, ഡ്രോൺ ഷോ, അടക്കം നിരവധി പ്രവർത്തനങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടും. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ, പടിഞ്ഞാറൻ മേഖലയിലെ ലിവഇന്റർനാഷണൽ ഫെസ്റ്റിവൽ, മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ, ശൈഖ ഫാത്തിമ പാർക്കിലെആഘോഷങ്ങൾ എന്നിവ കുടുംബങ്ങൾക്കും സന്ദർശകർക്കും ആസ്വദിക്കാൻ അവസരം നൽകും.
ശൈഖ് സായിദ് ഫെസ്റ്റിവലിൽ 40 മിനിറ്റ് മിന്നുന്ന കരിമരുന്ന് പ്രയോഗം, 3,000-ലധികംഡ്രോണുകൾ ഉപയോഗിച്ചുള്ള ഡ്രോൺ ഷോ, എമിറേറ്റ്സ് ഫൗണ്ടൻ ലൈറ്റ്, ലേസർ ഷോ, ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര പരേഡുകൾ തുടങ്ങിയവയും കുട്ടികൾക്കുള്ള റോളർകോസ്റ്ററുകൾ, ഫെറിസ് വീൽ, സിപ്പ്-ലൈൻ എന്നിവ ഫൺ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലിവ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ 2022-ൽ പ്രധാനപ്പെട്ടപൈതൃക, വിനോദ പ്രവർത്തനങ്ങൾ, മോരീബ് ഡ്യൂൺ കാർ ചാമ്പ്യൻഷിപ്പ്, മോട്ടോർസ്‌പോർട്‌സ്ടൂർണമെന്റുകൾ, നിരവധി സാംസ്‌കാരിക പരിപാടികൾ, കുടുംബ വിനോദം, അന്താരാഷ്ട്ര പാചകഅനുഭവങ്ങൾ തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമാവും. യുഎഇയിൽ നിന്നും പുറത്തു നിന്നും വൻതോതിൽ സന്ദർശകർ എത്തിയതിനാൽ ആഘോഷം ജനുവരി 6 വരെ നീട്ടിയിട്ടുണ്ട്.
മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിൽ, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് ആറ് തീംസോണുകളിൽ വിവിധ പരിപടികൾ ആസ്വദിക്കാനാകും. ഇൻസ്‌പയർ സ്പേസ്, ലൈവ് അരീന, ഫുഡ് ഹബ്, ത്രിൽ സോൺ, അമ്യൂസ്‌മെന്റ് പാർക്ക്, ഷോപ്പിംഗ് ഡിസ്ട്രിക്റ്റ് എന്നിവ ധാരാളംകുടുംബ ങ്ങളെയും സന്ദർശകരെയും ആകർഷിച്ചു പുരോഗമിക്കുകയാണ്. പുതുവർഷ രാവിൽകോർണിഷിൽ വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രദർശനം നടക്കും. ഇതും പൊതുജന ആവശ്യപ്രകാരം ജനുവരി ഒന്നുവരെ നീട്ടിയിട്ടുണ്ട്.