Kerala
പുതുവത്സരാഘോഷം; തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എക്സൈസ്-ആര്‍ പി എഫ് സംഘത്തിന്റെ പരിശോധന
തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

തിരൂര്‍ | പുതുവത്സരാഘോഷത്തിന്റെ മറവില്‍ മദ്യ-മയക്കുമരുന്ന് വില്‍പനയും ഉപയോഗവും വ്യാപകമായി നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാപക പരിശോധന. എക്സൈസ്-ആര്‍ പി എഫ് സംഘമാണ് സംയുക്ത പരിശോധന നടത്തിയത്.
കേരള പോലീസിലെ ലൈക്ക നായയെ ഉപയോഗപ്പെടുത്തി സംശയാസ്പദമായ പാര്‍സല്‍ ബോക്സുകളും പെട്ടികളും പരിശോധിച്ചു. സംശയാസ്പദമായ പെട്ടികളിലും ബോക്സുകളിലും പരിശോധന നടത്തിയെങ്കിലും മയക്കുമരുന്നോ മദ്യമോ കണ്ടെത്തിയില്ല.
തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പുതുവത്സരം വരെ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----