Connect with us

Kerala

പുതുവത്സരാഘോഷം: മലയാളികള്‍ കുടിച്ചുതീര്‍ത്തത് 108 കോടിയുടെ മദ്യം

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 കോടിയുടെ വര്‍ധന

Published

|

Last Updated

 

തിരുവനന്തപുരം | പുതുവത്സര ദിനത്തിലും പുതുവത്സരദിനത്തലേന്നും മലയാളികള്‍ കുടിച്ച് തീര്‍ത്തത് 108 കോടിയുടെ മദ്യം. പുതുവത്സരത്തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 കോടിയുടെ വര്‍ധനവ ഇത്തവണയുണ്ടായി. കഴിഞ്ഞ വര്‍ഷം പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 95.69 കോടിയുടെ മദ്യമായിരുന്നു.

ബെവ്കോ ഔട്ട്ലെറ്റുകള്‍ മാത്രം വഴി വിറ്റത് 96. 42 കോടിയുടെ മദ്യമാണ്. എറണാകുളം ജില്ലയിലാണ് കൂടുതല്‍ വില്‍പ്പന നടന്നത്. കൂടുതല്‍ മദ്യം വിറ്റത് കൊച്ചി രവിപുരം ഔട്ട്ലെറ്റിലാണ്. ഇവിടെ നിന്ന് മാത്രം 92.31 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു. തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡ് ഔട്ട് ലെറ്റാണ് രണ്ടാം സ്ഥാനത്ത്.

ക്രിസ്മസ്- പുതുവത്സര സീസണില്‍ ഇത്തവണ ആകെ വിറ്റത് 712.05 കോടിയുടെ മദ്യമാണ്.

---- facebook comment plugin here -----

Latest