Connect with us

Kerala

പുതുവര്‍ഷാഘോഷം; നിയന്ത്രണങ്ങളുമായി പോലീസ്

ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി ഇന്ന് വൈകീട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി

Published

|

Last Updated

കൊച്ചി |  പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച് സംസ്ഥാനത്ത് കര്‍ശന പരിശോധനയുമായി പോലീസ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി അതാത് സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു.കൊച്ചി കാര്‍ണിവലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളെ അനുവദിക്കില്ല. വൈകീട്ട് നാലുമണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ഡിജെ പാര്‍ട്ടിക്ക് എത്തുന്നവരുടെ പേരുകള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്ന് തിരുവനന്തപുരം കമ്മീഷണര്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ തവണ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ നാല് ലക്ഷത്തിലധികം ആളുകള്‍ എത്തിയത് പോലീസിന് നിയന്ത്രിക്കാനായില്ല. മുന്‍ വര്‍ഷത്തെ വീഴ്ച വിലയിരുത്തിയാണ് ഇക്കുറി പൊലീസ് സുരക്ഷാ സംവിധാനമൊരുക്കുന്നത്. ഡിസിപിയുടെ നേതൃത്വത്തില്‍ 13 ഡിവൈഎസ്പിമാരായിരിക്കും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുക. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം ആയിരം പോലീസുകാരെ നിയോഗിക്കും

കൊച്ചി നഗരത്തില്‍ മൊത്തം രണ്ടായിരത്തോളം പോലീസ് സുരക്ഷയ്ക്കായി ഉണ്ടാകും.പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനത്ത് 45,000 പേരെയും, തൊട്ടടുത്തെ മൈതാനത്ത് 80,000 പേരെയുമാണ് ഉള്‍ക്കൊള്ളാനാവുക. അതിലപ്പുറം ആളുകള്‍ എത്തിയാല്‍ ആരെയും കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരത്ത് മാനവീയം വീഥി, കവടിയാര്‍, കനകക്കുന്ന്, ശംഖുമുഖം, കോവളം എന്നിവിടങ്ങളില്‍ കര്‍ശനപരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ കടത്തിവിടുക. പന്ത്രണ്ട് മണിയോടെ ആഘോഷപരിപാടികള്‍ അവസാനിപ്പിക്കണം.

കോഴിക്കോട് നഗരത്തില്‍ പോലീസ് ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.. ഇന്ന് ചരക്ക് വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. വൈകിട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.സൗത്ത് ബീച്ചിലും യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കില്ല. അനധികൃത പാര്‍ക്കിങ് ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. പിഴ ഈടാക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനുമാണ് നടപടി. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി ഇന്ന് വൈകീട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി.താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാവിലെ വരെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയുള്ള ആഘോഷങ്ങള്‍ അനുവദിക്കില്ല. വാഹനങ്ങള്‍ ചുരത്തില്‍ പാര്‍ക്കു ചെയ്യാനും അനുവദിക്കില്ല.

 

---- facebook comment plugin here -----

Latest