ദുബൈ | പുതുവത്സരാഘോഷത്തിനുള്ള ഒരുക്കങ്ങൾ യു എ ഇയിൽ ഒന്നടങ്കം അന്തിമ ഘട്ടത്തിൽ. ആഘോഷങ്ങളുടെ സാഹചര്യത്തിൽ ദുബൈയിൽ അധികൃതർ വൻ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി റോഡ് ഗതാഗതം സുഗമമാക്കാനും പൊതുജനങ്ങളെ ആഘോഷ വേദികളിലേക്ക് നയിക്കാനും ഗതാഗത- പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു.
ദുബൈ പോലീസുമായി ചേർന്ന് തയ്യാറാക്കിയ ക്രമീകരണത്തിൽ നഗരത്തിലെ ഏതാനും റോഡുകൾ അടച്ചിടും. മെട്രോയുടെ ചുവപ്പും പച്ചയും ലൈനുകൾ ശനിയാഴ്ച പുലർച്ചെ അഞ്ച് മുതൽ പ്രവർത്തിക്കും. തിങ്കളാഴ്ച 12 മണി വരെ 43 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കും.
ആഘോഷവേദികളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനവും തിരിച്ചുപോക്കും സുഗമമാക്കുന്നതിന്, ശനി രാവിലെ ആറ് മുതൽ തിങ്കളാഴ്ച പുലർച്ചെ ഒന്ന് വരെ ട്രാം പ്രവർത്തിക്കും.