Connect with us

Kerala

പുതുവത്സരാഘോഷം; കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

രാത്രി 12 നു ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ആളുകള്‍ക്ക് മടങ്ങാന്‍ ബസ് സര്‍വീസ് ഉണ്ടാകും.

Published

|

Last Updated

കൊച്ചി | പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കൊച്ചി സിറ്റി പോലീസിന്റെതാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം പുതുവത്സരത്തിന്റെ ഭാഗമായി കൊച്ചിയിലുണ്ടായ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്.

ഡിസംബര്‍ 31 ന് വൈകിട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. രാത്രി ഏഴിനു ശേഷം റോ റോ സര്‍വീസും ഉണ്ടായിരിക്കില്ല. അന്നേദിവസം മേഖലയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കും. ബാരിക്കേഡുകള്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന പ്രദേശത്ത് സ്ഥാപിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പാര്‍ക്കിംഗും പരിസരത്ത് അനുവദിക്കില്ലെന്നാണ് അധികൃതരുടെ അറിയിപ്പ്.

രാത്രി 12 നു ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ആളുകള്‍ക്ക് മടങ്ങാന്‍ ബസ് സര്‍വീസ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

 

Latest