Connect with us

Uae

ദുബൈയില്‍ പുതുവത്സര ആഘോഷങ്ങള്‍ റദ്ദാക്കി

ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും ഗസ്സ മുനമ്പും അവിടത്തെ ജനങ്ങളും ഇസ്്‌റാഈ ല്‍ സൈനിക നീക്കത്തിന് വിധേയമാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

Published

|

Last Updated

ദുബൈ|ദുബൈയില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് നടത്താനിരുന്ന എല്ലാ ആഘോഷങ്ങളും റദ്ദാക്കണമെന്ന് എമിറേറ്റ് ഭരണാധികാരി എന്ന നിലയില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പിലാക്കാന്‍ ദുബൈയിലെ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ഥിക്കുകയും ആവശ്യമായ നടപടികളും നടപടിക്രമങ്ങളും സ്വീകരിക്കാനും നിര്‍ദേശിച്ചു.

സഹോദര ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യവും ഗസ്സ മുനമ്പും അവിടത്തെ ജനങ്ങളും ഇസ്്‌റാഈ ല്‍ സൈനിക നീക്കത്തിന് വിധേയമാക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ശൈഖ് മുഹമ്മദ് അധികാരമേറ്റതിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി കലാകാരന്മാര്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്താനിരുന്നതായിരുന്നു.

 

 

---- facebook comment plugin here -----

Latest