Connect with us

Uae

പുതുവര്‍ഷം: ജനുവരി ഒന്നിന് സൗജന്യ പാര്‍ക്കിംഗ്; പൊതുഗതാഗത സമയം നീട്ടും

ഡിസംബര്‍ 31 മുതല്‍ മെട്രോയും ട്രാമും 43 മണിക്കൂറിലധികം നിര്‍ത്താതെ പ്രവര്‍ത്തിക്കും.

Published

|

Last Updated

ദുബൈ | പുതുവത്സര അവധി ദിനത്തില്‍ സൗജന്യ പൊതു പാര്‍ക്കിംഗ് അടക്കമുള്ള നിരവധി പ്രഖ്യാപനങ്ങളുമായി അധികൃതര്‍. ജനുവരി ഒന്ന് ബുധനാഴ്ച ദുബൈയിലെ എല്ലാ പൊതു പാര്‍ക്കിംഗ് ഏരിയകളും സൗജന്യമായിരിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) പ്രഖ്യാപിച്ചു. ബഹുനില പാര്‍ക്കിംഗിന് പണം ഈടാക്കും. പുതുവത്സര അവധിക്കാലത്ത് വിവിധ ആര്‍ ടി എ സേവനങ്ങള്‍ക്കായുള്ള പ്രവര്‍ത്തന സമയത്തെക്കുറിച്ചും അതോറിറ്റി അറിയിപ്പ് നല്‍കി. ആര്‍ ടി എ സെന്ററുകളും കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും ബുധനാഴ്ച പ്രവര്‍ത്തിക്കില്ല.

പൊതു ഗതാഗതം

ഡിസംബര്‍ 31 മുതല്‍ മെട്രോയും ട്രാമും 43 മണിക്കൂറിലധികം നിര്‍ത്താതെ പ്രവര്‍ത്തിക്കും. മെട്രോ ഡിസംബര്‍ 31ന് രാവിലെ അഞ്ച് മുതല്‍ ജനുവരി ഒന്ന് അര്‍ധ രാത്രി വരെയും ട്രാം ഡിസംബര്‍ 31ന് രാവിലെ ആറ് മുതല്‍ ജനുവരി രണ്ട് പുലര്‍ച്ചെ ഒന്ന് വരെയും പ്രവര്‍ത്തിക്കും. അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്നുള്ള ഇ-100 ബസ് റൂട്ട് ഡിസംബര്‍ 31നും ജനുവരി ഒന്നിനും താത്കാലികമായി നിര്‍ത്തിവെക്കും.

ഈ കാലയളവില്‍ അബൂദബിയിലേക്ക് ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് റൂട്ട് ഇ-101 ഉപയോഗിക്കാം. അല്‍ ജാഫിലിയ ബസ് സ്റ്റേഷനില്‍ നിന്നുള്ള മുസഫ്ഫയിലേക്കുള്ള ഇ -102 ബസ് ഈ ദിവസം പ്രവര്‍ത്തിക്കില്ല. ഈ ദിവസം ഇബ്ന്‍ ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് ഇ-102 പ്രവര്‍ത്തിക്കും. പുതുവത്സര അവധിക്ക് വാട്ടര്‍ ടാക്സിയും ദുബൈ ഫെറിയും അബ്രകളും പുതുക്കിയ സമയക്രമം അനുസരിച്ച് പ്രവര്‍ത്തിക്കും.

 

Latest