public holiday
പുതുവര്‍ഷം; ജനുവരി ഒന്നിന് യു എ ഇയില്‍ സ്വകാര്യ മേഖലയില്‍ ശമ്പളത്തോട് കൂടിയ അവധി
പൊതുമേഖലയിലും ജനുവരി 1 ശനിയാഴ്ച്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സ്സ് അറിയിച്ചു
അബൂദബി | രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജനുവരി 1 ശനിയാഴ്ച്ച ശമ്പളത്തോട് കൂടിയുള്ള ഔദ്യോഗിക അവധിദിനമായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്സ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ അറിയിച്ചു. പുതുവര്‍ഷം പ്രമാണിച്ചാണ് സ്വകാര്യ മേഖലയില്‍ ജനുവരി 1ന് അവധി നല്‍കിയിരിക്കുന്നത്. പുതുവര്‍ഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയില്‍ ജനുവരി 1 ശനിയാഴ്ച്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സ്സ് നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, പുതുവര്‍ഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിലും ജനുവരി 1 ശനിയാഴ്ച്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സ്സ് അറിയിച്ചു. അവധിക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ ജനുവരി 3 തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അവധി രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. ഫെഡറല്‍ ഗവണ്‍മെന്റ് മേഖലയിലെ പുതിയ വാരാന്ത്യ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജനുവരി 1 മുതല്‍ രാജ്യത്തെ പൊതു മേഖലയിലെ പ്രവര്‍ത്തനരീതി ആഴ്ച്ച തോറും നാലര പ്രവര്‍ത്തിദിനങ്ങള്‍ എന്ന രീതിയിലേക്ക് മാറ്റുന്നതിനും, ആഴ്ച്ച തോറും വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷവും, ശനി, ഞായര്‍ എന്നീ ദിവസങ്ങളും വാരാന്ത്യ അവധി നല്‍കുന്നതിനും തീരുമാനിച്ചതായി യു എ ഇ നേരത്തെ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി 2, ഞായറാഴ്ച്ച വാരാന്ത്യ അവധിയായി കണക്കാക്കുന്നതിനാലാണ് പുതുവത്സര അവധിക്ക് ശേഷം സ്ഥാപനങ്ങള്‍ ജനുവരി 3 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.