Connect with us

shooting at New York

ന്യൂയോര്‍ക്ക് സബ് വേ വെടിവെപ്പ്; ഒരാള്‍ അറസ്റ്റില്‍

62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ന്യൂയോര്‍ക്ക് | തിരക്കേറിയ സബ് വേ കാറിലെ ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഒളിവില്‍ പോയ ജെയിംസിനെ പിടികൂടിയത്.

ബ്രൂക്ലിന്‍ സ്റ്റേഷനിലായിരുന്നു വെടിവെപ്പ്. ട്രെയിന്‍ നീങ്ങിത്തുടങ്ങുന്ന സമയത്ത് രണ്ട് കണ്ണീര്‍വാതകങ്ങള്‍ പ്രയോഗിച്ചാണ് ജെയിംസ് വെടിവെപ്പ് നടത്തിയത്. ജനങ്ങള്‍ക്ക് നേരെ 33 തവണയാണ് വെടിവെച്ചത്. 13 പേര്‍ക്ക് പരുക്കേറ്റിരുന്നു.

മന്‍ഹാട്ടണ്‍ സ്ട്രീറ്റില്‍ വെച്ചാണ് ജെയിംസിനെ പിടികൂടിയത്. ബലംപ്രയോഗം കൂടാതെ തന്നെ കസ്റ്റഡിയില്‍ എടുക്കാനായി.

 

---- facebook comment plugin here -----

Latest