Connect with us

International

ആഗോളതാപനം തടയാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ഒന്നും ചെയ്യുന്നില്ല: ഗ്രേറ്റ തന്‍ബെര്‍ഗ്

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ച ഒരു രാഷ്ട്രീയനേതാവിനെ പോലും കാണാന്‍ തനിക്കായിട്ടില്ലെന്ന് ഗ്രേറ്റ പറഞ്ഞു.

Published

|

Last Updated

സ്‌റ്റോക്ക്‌ഹോം| ആഗോളതാപനം തടയാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആക്റ്റിവിസ്റ്റ് ഗ്രേറ്റ തന്‍ബെര്‍ഗ്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ച ഒരു രാഷ്ട്രീയനേതാവിനെ പോലും കാണാന്‍ തനിക്കായിട്ടില്ലെന്നും ഗ്രേറ്റ പറഞ്ഞു. ജൂണ്‍ മാസത്തില്‍, കാലാവസ്ഥാ വ്യതിയാനം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള പ്രധാനപ്പെട്ട കാര്യമാണെന്ന് ജസീന്താ ആര്‍ഡന്‍ പറഞ്ഞിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തിന് വളരെ രൂക്ഷമായ പ്രതികരണമാണ് ഗ്രേറ്റയുടെ ഭാഗത്ത് നിന്നുമുണ്ടായത്.

ജസീന്താ ആര്‍ഡനെ പോലുള്ളവര്‍ കാലാവസ്ഥാ നേതാക്കളാണ് എന്ന വിശ്വാസം തന്നെ വലിയ തമാശയാണെന്ന് ഗ്രേറ്റ ദ ഗാര്‍ഡിയനോട് പറഞ്ഞു. ഹരിതഗൃഹ വാതക ബഹിര്‍ഗമനം ഇതുവരെ കുറഞ്ഞിട്ടില്ല. അത് കുറയാതെ ലോകനേതാക്കള്‍ എന്തെങ്കിലും ചെയ്തു എന്ന് പറയുക സാധ്യമല്ലെന്നും ഗ്രേറ്റ പറഞ്ഞു.

2020 ഡിസംബറില്‍ ന്യൂസിലാന്‍ഡ് ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2025 -ഓടെ പൊതുമേഖലയെ ഡീകാര്‍ബണൈസ് ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.’ഈ നീക്കം ഒരു പോസിറ്റീവ് മുന്നേറ്റമല്ല’ എന്നാണ് ഗ്രേറ്റ ഇതേക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. 2020 ഡിസംബര്‍ 13 -ന് ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചത് ഈ നീക്കത്തിലൂടെ വെറും ഒരു ശതമാനത്തില്‍ താഴെ മാത്രം ഹരിതഗൃഹ ബഹിര്‍ഗമനം കുറക്കാനേ സാധിക്കൂ എന്നാണ്. തന്റെ സര്‍ക്കാര്‍ കൂടുതല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നും അതിനാല്‍ തന്നെ ഗ്രേറ്റയുടെ ആരോപണം ന്യായമില്ലാത്തതാണ്’ എന്നും അന്ന് ആര്‍ഡന്‍ പ്രതികരിച്ചിരുന്നു. താന്‍ കാലാവസ്ഥയ്ക്ക് വേണ്ടി നിലകൊള്ളുന്നതിനാല്‍ തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടെന്നും ഗ്രേറ്റ പറഞ്ഞു.

---- facebook comment plugin here -----

Latest