International
ന്യൂസിലാന്‍ഡിലെ വെള്ളപ്പൊക്കം: ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ 4,50,000 ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വെല്ലിംഗ്ടണ്‍| ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ന്യൂസിലാന്‍ഡില്‍ വലിയതോതില്‍ നാശനഷ്ടം സംഭവിച്ചു. കനത്തെ മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു. മഴയും വെള്ളപ്പൊക്കവും കാരണം വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായതിനെ തുടര്‍ന്ന് നഗരത്തിലുടനീളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്.
വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ 4,50,000 ഡോളറിന്റെ അധിക ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഓക്ക്‌ലന്റില്‍ ഏറ്റവും രൂക്ഷമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. ഈയാഴ്ചയും മഴ തുടരുമെന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല.