National
ചരിത്രമെഴുതി ന്യൂസിലൻഡ്; 2012-ന് ശേഷം നാട്ടില്‍ പരമ്പര തോറ്റ് ഇന്ത്യ
ബെംഗളൂരുവിന് പിന്നാലെ പൂനെയിലും പരാജയം വഴങ്ങിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്.
പൂനെ |ശനിയാഴ്ച പൂനെയില്‍ നടന്ന ടെസ്റ്റിലും തോല്‍വി വഴങ്ങി ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 2012ന് ശേഷമാണ് ഇന്ത്യ നാട്ടില്‍ പരമ്പര തോല്‍ക്കുന്നത്.
രണ്ടാം ഇന്നിങ്സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്താവുകയായിരുന്നു. 13 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സാന്റ്‌റാണ് ഇന്ത്യയെ തകര്‍ത്തത്.ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറുവിക്കറ്റുമാണ് മിച്ചല്‍ വീഴ്ത്തിയത്.
പരമ്പരയിലെ അവസാന ടെസ്റ്റ് നവംബര്‍ ഒന്നിന് മുംബൈയിലാണ്. 1955-56 മുതല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്.
ബെംഗളൂരുവിന് പിന്നാലെ പൂനെയിലും പരാജയം വഴങ്ങിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്.
ഓപണര്‍ യശസ്വി ജയ്സ്വാള്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി കടന്നത്. രവീന്ദ്ര ജഡേജയും (42) ജസ്പ്രീത് ബുംറയും (10) നടത്തിയ ചെറുത്തുനില്‍പ്പും ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചില്ല.
ആറാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (8) നഷ്ടമായി. ജയ്സ്വാളിന്റെ (77) വിക്കറ്റ് വീണതോടെയായിരുന്നു തകര്‍ച്ചയുടെ തുടക്കം.65 പന്തില്‍ 77 റണ്‍സെടുത്ത ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ (30), യശസ്വി ജയ്സ്വാള്‍ (30) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.