Connect with us

National

ഇന്ത്യന്‍ മണ്ണില്‍ പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്.

Published

|

Last Updated

മുംബൈ | ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ.മൂന്ന് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ സ്വന്തം മണ്ണില്‍ ഇന്ത്യ പൂര്‍ണമായി ന്യൂസിലന്‍ഡിനോട് അടിയറവ് പറഞ്ഞു. കേവലം 147 റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിട്ടും ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 121 ന് ആള്‍ഔട്ടായി.

ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. ആറ് വിക്കറ്റ് വീഴ്ത്തിയ അജാസ് അഹമ്മദാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.64 റണ്‍സ് അടിച്ച ഋഷഭ് പന്ത് ഇന്ത്യയെ ജയത്തിലേക്ക് നയിക്കുമെന്ന സൂചന നല്‍കിയെങ്കിലും ഋഷഭ് നിര്‍ണായക ഘട്ടത്തില്‍ ഔട്ടായതോടെ ഇന്ത്യയുടെ പ്രതീക്ഷ നഷ്ടപ്പെട്ടു.

57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 11 റണ്‍സെടുത്ത രോഹിത് ശര്‍മയും 12 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് റിഷഭ് പന്തിന് പുറമെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍.

ജയ്സ്വാള്‍(5), ഗില്‍(1), കോലി(1), സര്‍ഫ്രാസ് ഖാന്‍(1) എന്നിങ്ങനെയായിരുന്നു ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പ്രകടനം. ന്യൂസിലൻഡിന് വേണ്ടി  അജാസ്‌ പട്ടേൽ 6 വിക്കറ്റും ഗ്ലെൻ ഫിലിപ്സ് 3 വിക്കറ്റും വീഴ്ത്തി.