National
വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

മുംബൈ| മുംബൈയില്‍ വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ഇന്നലെ രാത്രിയാണ് സംഭവം.
ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ്. ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----