Kerala
ഇടുക്കിയില്‍ ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; ദമ്പതികള്‍ കസ്റ്റഡിയില്‍
തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം

തൊടുപുഴ | ഇടുക്കി ഖജനാപ്പാറയില്‍ ഏലത്തോട്ടത്തില്‍ നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. അരമനപ്പാറ എസ്റ്റേറ്റില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലായിരുന്നു മൃതദേഹം. ജനിച്ച ഉടനെ ജീവനില്ലാത്തതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളെ രാജക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----