new born child death
അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകും വഴി വാഹനത്തിൽ വച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.
അഗളി | അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞാണ് മരിച്ചത്. കാവുണ്ടിക്കൽ സ്വദേശികളായ മണികണ്ഠൻ, കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. ഈ മാസം 26നാണ് അഗളി സ്വാമി വിവേകാനന്ദ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്.
ഇന്ന് വൈകിട്ട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് പോകും വഴി വാഹനത്തിൽ വച്ച് കുഞ്ഞ് മരിക്കുകയായിരുന്നു. ഈ വർഷം മൂന്ന് നവജാത ശിശുക്കളും ഏഴ് ശിശുക്കളും അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ട്.
---- facebook comment plugin here -----