Connect with us

Uae

നവജാത ശിശുക്കളുടെ ആരോഗ്യ പരിശോധന; ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യ പരിശോധനാ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് മാര്‍ഗനിര്‍ദേശം.

Published

|

Last Updated

ദുബൈ | യു എ ഇയില്‍ നവജാത ശിശുക്കളുടെ ആരോഗ്യ പരിശോധന സംബന്ധിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ഇത് ബാധകമാണ്.

രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യ പരിശോധനാ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് മാര്‍ഗനിര്‍ദേശം. ജനിതക രോഗങ്ങളുടെ നേരത്തെയുള്ള നിര്‍ണയം, ഉപാപചയ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് രക്ത പരിശോധന, ശ്രവണ വൈകല്യങ്ങള്‍, ഹൃദയ വൈകല്യങ്ങള്‍, മറ്റ് ഗുരുതരമായ അപാകതകള്‍ എന്നിവക്കുള്ള സ്‌ക്രീനിംഗ്, ജനിതക രോഗങ്ങളെക്കുറിച്ചുള്ള ഒരു ഡാറ്റാബേസ് സൃഷ്ടിക്കാം. സ്‌ക്രീനിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താം.

നവജാതശിശുക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയാണെന്നും ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സമഗ്രമായ പ്രതിരോധ, ചികിത്സാ ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും പബ്ലിക് ഹെല്‍ത്ത് സെക്ടര്‍ മൊഹാപ് അസിസ്റ്റന്റ്അണ്ടര്‍ സെക്രട്ടറി ഡോ ഹുസൈന്‍ അബ്ദുര്‍റഹ്്മാന്‍ അല്‍ റന്ത് പറഞ്ഞു.

ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, കുഞ്ഞ് ജനിച്ച് 24 മുതല്‍ 48 മണിക്കൂര്‍ വരെ ആദ്യത്തെ സ്‌ക്രീനിംഗ് നടത്തുന്നു. മൂന്ന് പരിശോധനകളാണ് പ്രധാനമായും നടത്തുന്നത്. ഹീല്‍-പ്രിക് ടെസ്റ്റ് (കുഞ്ഞിന്റെ രക്തം സാമ്പിള്‍ ചെയ്യുന്നതിന്), കേള്‍വി പരിശോധന, പള്‍സ് ഓക്‌സിമെട്രി (രക്തത്തിലെ ഓക്‌സിജന്റെ അളവ് അളക്കാന്‍ ഉപയോഗിക്കുന്ന നോണ്‍-ഇന്‍വേസിവ് രീതി) എന്നിവയാണവ. പുതിയ നിയോനാറ്റല്‍ സ്‌ക്രീനിംഗ് ഗുരുതരമായ വൈകല്യങ്ങളുടെ നേരത്തെയുള്ള രോഗനിര്‍ണയത്തിന് പ്രാപ്തി നല്‍കുന്നു.