Connect with us

Kerala

നിറത്തിന്റെ പേരിലും ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞും ഭര്‍ത്താവിന്റെ മാനസിക പീഡനം; നവവധു ജീവനൊടുക്കിയ നിലയില്‍

വിദേശത്ത് എത്തിയ ശേഷം യുവതിയ്ക്ക് നിറം കുറവാണെന്ന പേരില്‍ ഇയാള്‍ നിരന്തരം അവഹേളിക്കുകയും ഇംഗ്ലീഷ് അറിയില്ലാത്തതു കൊണ്ട് വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം

Published

|

Last Updated

മലപ്പുറം |  നവവധുവിനെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ ഷഹാനയെ കണ്ടെത്തുകയായിരുന്നു. ബിരുദ വിദ്യാര്‍ഥിനിയാണ് ഷഹാന.നിറത്തിന്റെ പേരില്‍ ഷഹാനയെ ഭര്‍ത്താവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഷഹാനയുടെ ഭര്‍ത്താവ് മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദിനും കുടുംബത്തിനുമെതിരെയാണ് ആരോപണം.

വിവാഹം കഴിഞ്ഞ് 20 ദിവസങ്ങള്‍ക്ക് ശേഷം അബ്ദുല്‍ വാഹിദ് വിദേശത്ത് ജോലിക്കായി പോയി.വിദേശത്ത് എത്തിയ ശേഷം യുവതിയ്ക്ക് നിറം കുറവാണെന്ന പേരില്‍ ഇയാള്‍ നിരന്തരം അവഹേളിക്കുകയും ഇംഗ്ലീഷ് അറിയില്ലാത്തതു കൊണ്ട് വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം. അബ്ദുല്‍ വാഹിദ് ഫോണില്‍ വിളിച്ച് നിരന്തരം ഷഹാനയെ ഈ ആവശ്യം ഉന്നയിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു. വിവാഹമോചിതയായി നില്‍ക്കേണ്ടി വരുമെന്നതിന്റെ വിഷമം പലതവണ ഷഹാന വീട്ടുകാരുമായി പങ്കുവച്ചിരുന്നു. കുറച്ചു ദിവസങ്ങളായി ഷഹാന വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും കൗണ്‍സിലിങ് നല്‍കിയിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കി.