Kerala
കല്യാണം കഴിഞ്ഞ് പത്താം നാള്‍ എടരിക്കോട് നവവരന്‍ മുങ്ങി മരിച്ചു
അപകടം ഭാര്യാവീടിനടുത്തുള്ള പുഴയില്‍
മലപ്പുറം | ഭാര്യാ വീട്ടില്‍ വിരുന്നിനെത്തിയ നവവരന്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. പേരാമ്പ്ര മേപ്പയൂര്‍ വാളിയില്‍ ബശീര്‍- റംല ദമ്പതികളുടെ മകന്‍ മുഹമ്മദ് റോശനാണ് (24) മരിച്ചത്. പത്ത് ദിവസം മുന്നേ ഈ മാസം 21നായിരുന്നു റോശന്റെ വിവാഹം.
കടലുണ്ടിപ്പുഴയില്‍ എടരിക്കോട് മഞ്ഞമാട് കടവില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലില്‍ ഉടന്‍ കണ്ടെത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നാണ് മരണത്തിന് കീഴടങ്ങിയത്.
ചുടലപ്പാറ പത്തൂര്‍ ഹംസക്കുട്ടിയുടെ മകള്‍ റാഹിബയാണ് ഭാര്യ.
---- facebook comment plugin here -----