Connect with us

Kerala

തിരുവനന്തപുരത്ത് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഒന്നരമാസം മുന്‍പായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ്(24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭര്‍തൃ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്.

മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികമായിരുന്നു ഇന്ന്. അതിന്റ ആഘോഷങ്ങള്‍ക്കിടെയാണ് മരണമുണ്ടായത്. ആഘോഷങ്ങള്‍ക്കുള്ള കേക്ക് അടക്കം വാങ്ങിയത് ആദിത്യയായിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ മൊബൈല്‍ അടക്കം പരിശോധിക്കുകയാണ്. ഭര്‍ത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തി.