National
അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകള്‍ തടയണം; സുപ്രീം കോടതിയില്‍ ഹരജി
വാര്‍ത്ത നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയില്ലെങ്കില്‍ ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് മാനനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്നും ഹരജിയില്‍ തുടര്‍ന്ന് പറയുന്നു
ന്യൂഡല്‍ഹി \ അദാനി ഗ്രൂപ്പിന് എതിരായ മാധ്യമ വാര്‍ത്തകള്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. അഭിഭാഷകനായ എംഎല്‍ ശര്‍മ്മയാണ് ഹരജിക്കാരന്‍ . സെബിക്ക് മുന്നില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്ത് ആരോപണങ്ങള്‍ സ്ഥിരീകരിക്കാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് ആവശ്യം. ഹിന്‍ഡെന്‍ബര്‍ഗ് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സണ്‍ ഉള്‍പ്പെടെ ആരും അദാനിക്കെതിരായി സെബിക്ക് മുന്നില്‍ ഇതുവരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു
മാധ്യമങ്ങളിലെ തുടര്‍ച്ചയായ ആരോപങ്ങളും പ്രസ്താവനകളും നിക്ഷേപകരില്‍ പരിഭ്രാന്തിയുണ്ടാക്കുന്നു. ഇത് കാരണം നിക്ഷേപകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്-ഹര്‍ജിയില്‍ പറയുന്നു. വാര്‍ത്ത നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയില്ലെങ്കില്‍ ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്ക് മാനനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്നും ഹരജിയില്‍ തുടര്‍ന്ന് പറയുന്നു