news click issue
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയേയും എച്ച് ആര്‍ മാനേജരേയും ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
പോലീസ് നടപടിക്ക് എതിരെ ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയെ സമീപിക്കും
ന്യൂഡല്‍ഹി | അറസ്റ്റിലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയെയും എച്ച് ആര്‍ മാനേജറെയും ഏഴ് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് നടപടിക്ക് എതിരെ ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയെ സമീപിക്കും.
ചൈനക്ക് അനുകൂലമായി വാര്‍ത്ത നല്‍കാന്‍ പണം വാങ്ങി എന്ന ആരോപണമാണ് പ്രധാനമായും ഡല്‍ഹി പോലീസ് ഉന്നയിക്കുന്നത്. ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നു ന്യുസ് ക്ലിക്ക് വൃത്തങ്ങള്‍ വ്യക്തമാക്കി. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് റെയ്ഡും അറസ്റ്റെന്നു ന്യുസ് ക്ലിക്ക് ആരോപിച്ചു. കഴിഞ്ഞ ഒരു മാസമായി പോലീസ് മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിച്ചു വരികയായിരുന്നു എന്നതില്‍ നിന്ന് ഇതു വ്യക്തമാണ്.
ഇന്നലെ 46 പേരുടെ ഓഫീസുകളിലും വസതികളിലും പരിശോധന നടന്നു. നിരവധി ലാപ്ടോപുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് നടപടിയില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ഇന്ന് വൈകീട്ട് ഡല്‍ഹിയിലെ മാധ്യമ സംഘടനകള്‍ ജന്തര്‍ മന്ദിറില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.