Connect with us

ssf

ദേശീയ വിദ്യാഭ്യാസ മേഖലയില്‍ അഴിമതിയുടെ വാര്‍ത്തകള്‍ ഉയരുന്നത് ഗൗരവത്തില്‍ കാണണം : എസ് എസ് എഫ്

പ്രവര്‍ത്തക സംഗമം സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി എറണാകുളത്ത് സംഘടിപ്പിച്ച വിചാര ജാഥ പ്രവര്‍ത്തക സംഗമം സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി | ദേശീയ വിദ്യാഭ്യാസരംഗത്ത് നിന്ന് കൊടിയ അഴിമതിയുടെ വാര്‍ത്തകള്‍ ഉയരുന്നത് ഗൗരവത്തില്‍ കാണണമെന്നും പാഠ്യപദ്ധതിയില്‍ ഫാസിസ്റ്റ് അജണ്ടകള്‍ ഒളിച്ചുകടത്തി ചരിത്രം വക്രീകരിക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങളെ അപഹസിക്കുകയാണ് കേന്ദ്രസര്‍ക്കാരും സംവിധാനങ്ങളും ചെയ്യുന്നതെന്നും എസ് എസ് എഫ്.

സംസ്ഥാന കമ്മിറ്റിയുടെ ‘നീതി ബോധം നയിക്കുന്നു, ജയിക്കുന്നു’ എന്ന സന്ദേശമുയര്‍ത്തി എറണാകുളത്ത് നടന്ന വിചാര ജാഥ പ്രവര്‍ത്തക സംഗമം സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി ഉദ്ഘാടനം ചെയ്തു. നീറ്റ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകളുടെ വിശ്വാസ്യത കളഞ്ഞു കുളിക്കുന്ന അധികൃതരുടെ നടപടികളോട് ഉദാസീനവും നിഷ്‌ക്രിയവുമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

ഇത്തരം ക്രമക്കേടുകള്‍ തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഗുരുതരമായ ക്രമക്കേട് ബോധ്യമായ സാഹചര്യത്തിലും മതിയായ നടപടികള്‍ സ്വീകരിച്ചില്ല എന്നത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ തജ്മല്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ഡോ. എം എസ് മുഹമ്മദ്, ഷുഹൈബ് വായാട് എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന വിചാരജാഥ പ്രവര്‍ത്തക സംഗമങ്ങള്‍ വെള്ളിയാഴ്ച സമാപിക്കും.

 

 

Latest