Kerala
ഉള്ള്യേരിയില്‍ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത;പരിശോധിച്ചപ്പോള്‍ പ്രോട്ടീന്‍ പൗഡര്‍ ടിന്‍
പോലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു.
കോഴിക്കോട് |കോഴിക്കോട്ടെ ഉള്ള്യേരിയില്‍ ഇന്ന് രാവിലെ ബോംബ് കണ്ടെത്തിയെന്ന വാര്‍ത്ത ആളുകളില്‍ പരിഭ്രാന്തി പരത്തി. ഉള്ള്യേരി ടൗണിലെ ഹോട്ടലിനു സമീപത്തായാണ് ബോംബാണെന്ന് തോന്നിപ്പിക്കുന്ന ടിന്നുകള്‍ കണ്ടെത്തിയത്.
തെങ്ങുകയറ്റ തൊഴിലാളിയാണ് ഹോട്ടലിനു സമീപത്ത് ഉപേക്ഷിച്ച ടിന്നുകള്‍ ആദ്യം കാണുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അത്തോളി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പയ്യോളി ബോംബ് സ്‌ക്വാഡും ബാലുശ്ശേരി ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ടിന്നുകള്‍ ബോംബ് സ്‌ക്വാഡ് എക്‌സ്‌പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തി. തുടര്‍ന്നാണ് ടിന്നുകള്‍ ബോംബല്ലെന്നും ജിംമില്‍ നിന്നും ഉപേക്ഷിച്ച പ്രോട്ടീന്‍ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.
---- facebook comment plugin here -----