Connect with us

Kerala

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; നിയമനടപടി സ്വീകരിക്കും: യു പ്രതിഭ എംഎല്‍എ

മനുഷ്യന്റെ മാംസം തിന്നാണെങ്കിലും ജീവിക്കാമെന്ന് ചിന്തിക്കുന്ന കുറച്ച് മാധ്യമങ്ങള്‍ ഉണ്ട്

Published

|

Last Updated

ആലപ്പുഴ |  മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് യു പ്രതിഭ എംഎല്‍എ. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് മകനെ എക്സൈസ് പിടികൂടിയതെന്നും അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.

ഒരുകുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താന്‍. ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും പ്രതിഭ പറഞ്ഞു. മനുഷ്യന്റെ മാംസം തിന്നാണെങ്കിലും ജീവിക്കാമെന്ന് ചിന്തിക്കുന്ന കുറച്ച് മാധ്യമങ്ങള്‍ ഉണ്ട്. എന്നോട് പൊതുവേ മാധ്യമങ്ങള്‍ക്ക് കുറച്ച് വൈരാഗ്യമുണ്ടെന്നറിയാം. സത്യസന്ധമായി പൊതുപ്രവര്‍ത്തനത്തെ കാണുന്ന ഒരു സ്ത്രീയെന്ന നിലയില്‍ സ്വാഭാവികമായിട്ടുള്ള ശത്രുക്കള്‍ എനിക്കുണ്ടാകുന്നത് സ്വാഭാവികമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് പകരം മാധ്യമങ്ങളായിരുന്നു ഉണ്ടായിരുന്നത്.എന്റെ മകനും സുഹൃത്തുക്കളും വട്ടംകൂടിയിരിക്കുന്നിടത്ത് വന്ന്, ആരോ എന്തോ റോങ് ഇന്‍ഫര്‍മേഷന്‍ കൊടുത്തതായിരിക്കാം. എക്സൈസുകാര്‍ വന്ന് കാര്യങ്ങള്‍ ചോദിച്ചു. അതിനിപ്പോ വാര്‍ത്ത വരുന്നതെന്താ കഞ്ചാവുമായിട്ട് എന്റെ മകനെ പിടിച്ചുവെന്ന വാര്‍ത്തയാണ്. വാര്‍ത്ത ആധികാരികമാണെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയാമെന്നും പ്രതിഭ വിഡിയോയില്‍ പറയുന്നു