Ongoing News
അടുത്ത വര്‍ഷത്തെ ഹജ്ജ് വസന്തകാലത്ത് ആരംഭിക്കും
2026 മുതല്‍ അടുത്ത പതിനേഴ് വര്‍ഷം ഹജ്ജ്കര്‍മ്മങ്ങള്‍ വസന്തകാലത്തായിരിക്കുമെന്നും സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ദമാം | 2025ലെ ഹജ്ജ് പതിനാറ് വര്‍ഷത്തെ അവസാന വേനല്‍ക്കാല ഹജ്ജ് ആയിരിക്കും.,2026 മുതല്‍, വാര്‍ഷിക തീര്‍ത്ഥാടനം ക്രമേണ തണുത്ത സീസണുകളിലേക്ക് മാറും. 2026 മുതല്‍ അടുത്ത പതിനേഴ് വര്‍ഷം ഹജ്ജ്കര്‍മ്മങ്ങള്‍ വസന്തകാലത്തായിരിക്കുമെന്നും സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
2026 മുതല്‍ 17 വര്‍ഷകാലത്തെ ഹജ്ജ് വേളയില്‍ കടുത്ത താപനിലയില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാകും ലഭിക്കുക. 45 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഹജ്ജ് വേളയില്‍ ഈ വര്‍ഷത്തെ താപനില അനുഭവപ്പെടുക.2042 ശേഷമായിരിക്കും അടുത്ത ഹജ്ജ് വേനല്‍ക്കാലമെത്തുക.
ഇസ്ലാമിക ചാന്ദ്ര കലണ്ടര്‍ ഏകദേശം 10 ദിവസം പിന്നോട്ട് നീങ്ങുന്നതിനാല്‍,
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, 2026 മുതല്‍ 2033 വരെയുള്ള വസന്തകാല മാസങ്ങളിലാണ് ഹജ്ജ് നടക്കുക. തുടര്‍ന്ന് 2041 വരെ നീണ്ടുനില്‍ക്കുന്ന ശൈത്യകാല ചക്രത്തിലേക്ക് നീങ്ങും.ഈ സമയങ്ങളില്‍ ഹജ്ജ് കര്‍മ്മങ്ങള്‍ സുരക്ഷിതവും കൂടുതല്‍ സുഖകരവുമായ സാഹചര്യത്തില്‍ നിര്‍വ്വഹിക്കാന്‍ കഴിയും . 2042 ല്‍ വീണ്ടും തീര്‍ത്ഥാടനം വേനല്‍ക്കാല മാസങ്ങളിലേക്ക് മടങ്ങും,
2024ലെ ഹജ്ജ് വേളയില്‍ മക്കയിലെ താപനില 45 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു. ഈ സമയങ്ങളില്‍ 2,760-ലധികം പേര്‍ക്ക് ഉഷ്ണാഘാതം ഏല്‍ക്കുകയും ചെയ്തിരുന്നു.2024-ല്‍അതിശക്തമായ ചൂട് മൂലമുണ്ടാകുന്ന വര്‍ദ്ധിച്ചുവരുന്ന അപകടസാധ്യതകള്‍ മറികടക്കുന്നതിനായി രാജ്യത്ത് 33 പുതിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ,ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലങ്ങളിലുടനീളം തത്സമയ കാലാവസ്ഥാ ട്രാക്കിംഗ് മെച്ചപ്പെടുത്തുന്നതിന് മൊബൈല്‍ റഡാറുകളും സജ്ജമാക്കിയിരുന്നു. കൂടാതെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ കുടകള്‍ കൊണ്ടുപോകുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ക്ഷീണവും ചൂടും കുറയ്ക്കാന്‍ ആചാരങ്ങള്‍ക്കിടയില്‍ വിശ്രമം എടുക്കുക എന്നിവയുള്‍പ്പെടെ മന്ത്രാലയത്തിന്റെ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു .
2025 ലെ ഹജ്ജിന് 18 ലക്ഷത്തിലധികം തീര്‍ത്ഥാടകരെ പ്രതീക്ഷിക്കുന്നതിനാല്‍, തീര്‍ത്ഥാടനം സുരക്ഷിതമായ രീതിയില്‍ നടത്തുന്നതിനായി അധികൃതര്‍ അവസാന വേനല്‍ക്കാല വെല്ലുവിളിക്കായി തയ്യാറെടുപ്പുകള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു
അതിശക്തമായ ചൂടിന്റെ വര്‍ദ്ധിച്ചുവരുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്ത്, തീര്‍ത്ഥാടകരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട് . വിശാലമായ തണല്‍ പ്രദേശങ്ങള്‍, കൂടുതല്‍ ജല സ്റ്റേഷനുകള്‍, മൊബൈല്‍ കൂളിംഗ് യൂണിറ്റുകള്‍, പൊതുജന താപ അവബോധ കാമ്പെയ്നുകളും സംഘടിപ്പിക്കും