Connect with us

Brazil

നെയ്മര്‍, ജീസസ്; സൂപ്പര്‍ താരനിരയുമായി ബ്രസീല്‍ ടീം ഖത്വറിലേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുതട്ടുന്ന 12 പേര്‍ ടീമിലുണ്ട്.

Published

|

Last Updated

ബ്രസീലിയ | ഖത്വര്‍ ഫിഫ ലോകകപ്പിനുള്ള താരനിരയെ പ്രഖ്യാപിച്ച് ബ്രസീല്‍ ടീം. 26 അംഗ ടീമിനെയാണ് കോച്ച് ടിറ്റെ പ്രഖ്യാപിച്ചത്. പ്രതിരോധ കുന്തമുന 39കാരനായ ഡാനിയല്‍ ആല്‍വ്‌സ് ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ ലിവര്‍പൂള്‍ മുന്നണിപ്പോരാളി റോബെര്‍ട്ടോ ഫെര്‍മിഞ്ഞോ പുറത്തായി.

തുടക്ക് പരുക്കേറ്റ ഫിലിപ്പ് കൂട്ടിഞ്ഞോയും ടീമിലില്ല. ബ്രെമര്‍, മാര്‍ക്വിഞ്ഞോസ്, തിയാഗോ സില്‍വ, എദര്‍ മിലിത്താവോ എന്നിവര്‍ മാത്രമാണ് സെന്റര്‍ ബാക്കില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുതട്ടുന്ന 12 പേര്‍ ടീമിലുണ്ട്.

പി എസ് ജി മാനേജര്‍ റിക്കാര്‍ഡോ ഗോമസ് അസിസ്റ്റന്റാകും. നവംബര്‍ 14ന് ടൂറിനിലെ യുവന്റസ് പരിശീലന കേന്ദ്രത്തില്‍ ടീം ഒന്നിക്കും. നവംബര്‍ 19ന് ദോഹയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി ബ്രസീല്‍ ടീം ഇവിടെയാണ് ക്യാമ്പ് ചെയ്യുക. നവംബര്‍ 24ന് സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.

ടീം: അലിസ്സന്‍, എഡേഴ്‌സണ്‍, വീവര്‍ടണ്‍ (ഗോള്‍കീപ്പര്‍മാര്‍), ഡാനിലോ, ഡാനി ആല്‍വ്‌സ്, അലക്‌സ് സാന്‍ഡ്രോ, അലക്‌സ് ടെല്ലിസ്, തിയാഗോ സില്‍വ, മാര്‍ക്വിഞ്ഞോസ്, എഡര്‍ മിലിത്താവോ, ബ്രെമര്‍ (ഡിഫന്‍ഡര്‍മാര്‍), കാസ്മീരോ, ഫബിഞ്ഞോ, ബ്രൂണോ ഗ്വിമാരെസ്, ഫ്രെഡ്, ലൂകാസ് പാക്വിറ്റ, എവേര്‍ട്ടണ്‍ റിബീറോ (മിഡ്ഫീല്‍ഡേഴ്‌സ്), നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജീസസ്, ആന്റണി, റാഫിഞ്ഞ, റിച്ചാര്‍ളിസണ്‍, മാര്‍ട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ (ഫോര്‍വേഡ്).