Connect with us

nia case

ഐ എസ് ബന്ധം ആരോപിച്ച് മൂന്ന് മലയാളികള്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം

സാമൂഹിക മാധ്യമങ്ങളിലൂടെ ഐ എസിന് വേണ്ടി പ്രചാരണം നടത്തിയെന്ന് ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി | ഐ എസ് ബന്ധം ആരോപിച്ച് മൂന്ന് മലയാളികള്‍ക്കെതിരെ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരെയാണ് ഡല്‍ഹിയിലെ എന്‍ ഐ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇവരെല്ലാം നേരത്തെ ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായവരായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ ഐ എസ് പ്രചാരണം നടത്തിയെന്നാണ് എന്‍ ഐ എ പറയുന്നത്. മുസ്ലീം യുവാക്കളെ ഐ എസിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതികള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അമീന്‍ കശ്മീരില്‍ ഐ എസ് ആശയപ്രചാരണത്തിനായി ശ്രമിക്കുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനായുള്ള പണം കണ്ടെത്തി നല്‍കിയത് റഹീസ് റഷീദ് ആയിരുന്നു. കശ്മീര്‍ സ്വദേശിയായ മുഹമ്മദ് വക്കാറുമായി ചേര്‍ന്ന് പ്രതികള്‍ പ്രവര്‍ത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

 

 

Latest