Connect with us

National

വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ് തുടരുന്നു

ഈ സെപ്തംബർ ആദ്യം, സംസ്ഥാനത്ത് തൃശൂർ, എറണാകുളം, മലപ്പുറം, വയനാട് എന്നീ നാല് ജില്ലകളിലെ മുൻ പിഎഫ്ഐ പ്രവർത്തകരുടെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമാനമായ പരിശോധന നടത്തിയിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) ലക്ഷ്യമിട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ റെയ്‌ഡുകൾ ആരംഭിച്ചു. ബുധനാഴ്ച രാവിലെ മുതൽ മഹാരാഷ്ട്രയിലെ ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മുംബൈയിലെ വിക്രോളി ഏരിയയിലുള്ള അബ്ദുൾ വാഹിദ് ഷെയ്ഖിന്റെ വസതിയിൽ എൻഐഎ ഉദ്യോഗസ്ഥരുടെ സംഘം എത്തിയിട്ടുണ്ട്. നേരത്തെ 2006ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ പ്രതിയായിരുന്ന ഷെയ്ഖിനെ പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു.

പിഎഫ്ഐ കേസുമായി ബന്ധപ്പെട്ട് മധുരയിലെ ഒന്നിലധികം മേഖലകളിലും ഡൽഹിയിലെ ഹൗസ് ഖാസി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഓൾഡ് ഡൽഹിയിലെ ബല്ലിമാരൻ പ്രദേശത്തും റെയഡ് തുടരുകയാണ്. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലും എൻഐഎ റെയ്ഡ് നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലും പ്രത്യേക എൻഐടി സംഘം തിരച്ചിൽ നടത്തുന്നുണ്ട്.

ഈ സെപ്തംബർ ആദ്യം, സംസ്ഥാനത്ത് തൃശൂർ, എറണാകുളം, മലപ്പുറം, വയനാട് എന്നീ നാല് ജില്ലകളിലെ മുൻ പിഎഫ്ഐ പ്രവർത്തകരുടെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമാനമായ പരിശോധന നടത്തിയിരുന്നു.

---- facebook comment plugin here -----

Latest