Kerala
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; 'എമ്പുരാനെ'തിരെ എന്‍ ഐ എക്ക് പരാതി
അന്വേഷണ ഏജന്‍സികളെ ചിത്രം തെറ്റായി ചിത്രീകരിച്ചുവെന്നും സിനിമ ദേശസുരക്ഷയെ ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.

ന്യൂഡല്‍ഹി | ‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ എന്‍ ഐ എയ്ക്ക് പരാതി നല്‍കി പാലക്കാട് സ്വദേശി. സിനിമ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അന്വേഷണ ഏജന്‍സികളെ ചിത്രം തെറ്റായി ചിത്രീകരിച്ചുവെന്നും ശരത് ഇടത്തില്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സിനിമ ദേശസുരക്ഷയെ ബാധിക്കുമെന്നും പരാതിയിലുണ്ട്.
സംഘ്പരിവാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് 24ഓളം ഭാഗങ്ങള്‍ വെട്ടിമാറ്റി റീ എഡിറ്റ് ചെയ്ത് പതിപ്പിന്റെ പ്രദര്‍ശനം ആരംഭിച്ച ശേഷവും ഇതുപോലുള്ള പരാതികള്‍ തുടരുകയാണ്. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനുട്ട് കുറഞ്ഞിട്ടുണ്ട്.
ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചതിന് എതിരെയാണ് സംഘ്പരിവാര്‍ രംഗത്തെത്തിയത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങില്‍ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്.