Connect with us

nia raid

മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍ ഐ എ റെയ്ഡ്

തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച പരിശോധന രാത്രിയും തുടരുകയാണ്.

Published

|

Last Updated

മലപ്പുറം | മഞ്ചേരി കാരാപറമ്പ് ഗ്രീന്‍വാലി അക്കാദമിയില്‍ എന്‍ ഐ എ സംഘം പരിശോധിക്കുന്നു. പോപുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയുടെ തുടർച്ച എന്ന നിലക്കാണ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച പരിശോധന ഏഴര മണിക്കൂർ നീണ്ടു.

ഗ്രീന്‍വാലിയോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ലൈബ്രറിയും പരിശോധിച്ചു. പി എഫ് ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സി എ റഊഫുമായി സ്ഥാപനത്തിലുള്ളവര്‍ക്ക് ബന്ധമുണ്ടോയെന്നും സ്ഥാപനത്തില്‍ എത്തിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം ചോദിച്ചു. പോപുലര്‍ഫ്രണ്ട് നേതാക്കള്‍ സ്ഥാപനത്തിലെത്തി ക്ലാസെടുത്തതിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു.

Latest