Connect with us

Kerala

കോഴിക്കോട് അടക്കം രാജ്യത്തെ നാലിടങ്ങളിൽ എൻ ഐ എ റെയ്ഡ്

മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍ പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | കോഴിക്കോട് അടക്കം രാജ്യത്തെ നാലിടങ്ങളില്‍ എന്‍ ഐ എ (ദേശീയ അന്വേഷണ ഏജന്‍സി) റെയ്ഡ്. പാക് ബന്ധമുള്ള സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍ പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. കോഴിക്കോട് നഗരത്തിലാണ് റെയ്ഡ് നടന്നത്.

ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗസ്‌വ ഇ ഹിന്ദ്. ഈ സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതികളെന്ന് സംശയിക്കുന്നവരെയാണ് എൻ ഐ എ ഇപ്പോൾ തിരയുന്നത്. നാല് സംസ്ഥാനങ്ങളില്‍ നിന്നായി മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റ് രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.

ഗസ്‍വ ഇ ഹിന്ദിന് പാക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എ പറയുന്നത്. ഇവർ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവത്രെ. നേരത്തെ ബീഹാര പോലീസ് അന്വേഷിച്ച കേസ് 2022 ജൂലൈയിൽ എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. കേസിൽ ഒരാളെ നേരത്തെ പിടികൂടിയിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഇതിനോടകം നിരവധി റെയ്ഡുകളും നടത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest