Connect with us

National

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എന്‍ഐഎ റെയ്ഡ്

ബംഗ്ലാദേശി പൗരന്മാരെ തേടിയാണ് പരിശോധനയെന്നാണ് സൂചന

Published

|

Last Updated

ചെന്നൈ  \ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിവിധ ഇടങ്ങളിലായി എന്‍ഐഎ റെയ്ഡ് നടത്തുന്നു. ചെന്നൈയിലെ പെരുമ്പാക്കം, പടപ്പായി, പള്ളിക്കരണൈ എന്നിവിടങ്ങളിലാണ് പരിശോധന. ഇന്ന് പുലര്‍ച്ചെയാണ് പരിശോധന തുടങ്ങിയത്. അതേ സമയം പരിശോധന സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടിട്ടില്ല.

ബംഗ്ലാദേശി പൗരന്മാരെ തേടിയാണ് പരിശോധനയെന്നാണ് സൂചന. നിരോധിത സംഘടനകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെയും വീടുകളില്‍ പരിശോധന നടക്കുന്നതായാണ് വിവരം.

 

---- facebook comment plugin here -----

Latest