National
തമിഴ്‌നാട്ടിലും തെലങ്കാനയിലും എന്‍ഐഎ റെയ്ഡ്
ദക്ഷിണേന്ത്യയിലെ ഐഎസ് പരിശീലന കേന്ദ്രങ്ങള്‍ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമമെന്നാണ് ലഭിക്കുന്ന വിവരം.

ന്യൂഡല്‍ഹി| തെലങ്കാനയിലും കോയമ്പത്തൂര്‍, ചെന്നൈ ഉള്‍പ്പടെയുള്ള തമിഴ്നാട്ടിലെ 30 ഓളം ഇസ്ലാമിക് സ്റ്റേറ്റ് പരിശീലന കേന്ദ്രങ്ങളിലും എന്‍ഐഎ റെയ്ഡ്. ഇന്ന് രാവിലെയാണ് എന്‍ഐഎ പരിശോധന ആരംഭിച്ചത്. ദക്ഷിണേന്ത്യയിലെ ഐഎസ് പരിശീലന കേന്ദ്രങ്ങള്‍ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമമെന്നാണ് ലഭിക്കുന്ന വിവരം.
കോയമ്പത്തൂരിലെ 21 സ്ഥലങ്ങളിലും ചെന്നൈയിലെ മൂന്ന് സ്ഥലങ്ങളിലും ഹൈദരാബാദിലെ അഞ്ച് സ്ഥലങ്ങളിലും തെങ്കാശിയിലെ ഒരിടത്തുമാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഡിഎംകെ കൗണ്‍സിലറുടെ ഭര്‍ത്താവിനെയും എന്‍ഐഎ ചോദ്യം ചെയ്തു. ചോദ്യം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൗണ്‍സിലറുടെ വസതി വിട്ടുവെന്നാണ് വിവരം.
---- facebook comment plugin here -----