Connect with us

Kerala

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടില്‍ എന്‍ ഐ എ റെയ്ഡ്

റെയ്ഡിന് ശേഷം മുരളിയെ എന്‍ ഐ എ  ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

Published

|

Last Updated

കൊച്ചി | മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടില്‍ റെയ്ഡ്. എന്‍ഐഎ ആണ് ഇന്ന് പുലര്‍ച്ചെ മുതല്‍ വീട്ടില്‍ പരിശോധന നടത്തുന്നത്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം.

എന്‍ഐഎയുടെ തെലങ്കാനയില്‍ നിന്നുള്ള എട്ട് പേരടങ്ങുന്ന സംഘമാണ് വാറണ്ടുമായി തേവയ്ക്കലിലെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. റെയ്ഡിന് ശേഷം മുരളിയെ എന്‍ ഐ എ  ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

Latest