Connect with us

National

കേരളത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ എസ് നേതാവ് ചെന്നൈയില്‍ പിടിയിലായെന്ന് എന്‍ ഐ എ

ഐ എസിന്റെ തൃശൂർ മേഖലാ നേതാവായ സെയ്ദ് നബീൽ അഹ്മദ് എന്നയാളാണ് പിടിയിലായതെന്നും എന്‍ ഐ എ അറിയിച്ചു.

Published

|

Last Updated

ചെന്നൈ | കേരളത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയ ഐ എസ് നേതാവ് ചെന്നൈയിൽ അറസ്റ്റിലായെന്ന് എന്‍ ഐ എ. ഐ എസിന്റെ തൃശൂർ മേഖലാ നേതാവായ സെയ്ദ് നബീൽ അഹ്മദ് എന്നയാളാണ് പിടിയിലായതെന്നും എന്‍ ഐ എ അറിയിച്ചു. നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താന്‍ കൊള്ളയും കവർച്ചയും ഇയാൾ നടത്തി. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. കർണാടകയിലും തമിഴ്‌നാട്ടിലും ഒളിവിൽ കഴിയുകയായിരുന്നു.

കേരളത്തിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഗൂഢാലോചന ഇയാളുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ടെന്നും എൻ ഐ എ പറയുന്നു. കൊടയിൽ അശ്റഫ് എന്നയാളെ 2023 ജൂലെെയിൽ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു.

Latest