Connect with us

National

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പഞ്ചാബിലെ ഭൂമി എൻ ഐ എ പിടിച്ചെടുത്തു

അമൃത്സർ ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള അദ്ദേഹത്തിന്റെ പൂർവ്വിക ഗ്രാമമായ ഖാൻകോട്ടിലെ 46 കനാൽ കാർഷിക സ്വത്തുക്കളും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു.

Published

|

Last Updated

ന്യൂഡൽഹി | ഖലിസ്ഥാൻ തീവ്രവാദിയും നിരോധിത വിഘടനവാദി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ തലവനുമായ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പഞ്ചാബിലെ ചണ്ഡിഗഡിലെ വീടും അമൃത്സറിലെ ഭൂമിയും എൻ ഐ എ പിടിച്ചെടുത്തു. രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ 22 ക്രിമിനൽ കേസുകളാണ് പഞ്ചാബിൽ പന്നുവിനെതിരെയുള്ളത്.

അമൃത്സർ ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള അദ്ദേഹത്തിന്റെ പൂർവ്വിക ഗ്രാമമായ ഖാൻകോട്ടിലെ 46 കനാൽ കാർഷിക സ്വത്തുക്കളും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ചണ്ഡീഗഡിലെ സെക്ടര് 15-സിയിലെ 2033-ാം നമ്പര് വീടും പിടിച്ചെടുത്തിട്ടുണ്ട്.
നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) സ്വയം പ്രഖ്യാപിത ജനറൽ കൗൺസിലായ പന്നുവിന് ഇതോടെ സ്വന്തം സ്വത്തിൻമേലുള്ള അവകാശം നഷ്ടമായി. 2020 ൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നതിനാൽ അദ്ദേഹത്തിന് സ്വത്ത് വിൽക്കാൻ കഴിഞ്ഞിരുന്നില്ല.

മൊഹാലിയിലെ എസ് എ എസ് നഗറിലെ എൻഐഎ പ്രത്യേക കോടതി പുറപ്പെടുവിച്ച ജപ്തി ഉത്തരവുകളെത്തുടർന്നാണ് എൻ ഐ എ നടപടി. കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ, വിഘടനവാദ ശൃംഖലയ്ക്കെതിരായ നടപടികൾക്ക് വലിയ ഉത്തേജനം നൽകുന്നതാണ് ഇപ്പോഴത്തെ നീക്കമെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.

Latest