Connect with us

National

താഹാവൂര്‍ റാണയെ സഹായിച്ച ഒരാളെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തു

റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹിയിലെത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | താഹാവൂര്‍ റാണയെയും ഹെഡ്‌ലിലേയും ഇന്ത്യയില്‍ സഹായിച്ച ഒരാളെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തു. റാണയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹെഡ്‌ലിയെ ഇന്ത്യയില്‍ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നാണ് വിവരം. റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡല്‍ഹിയിലെത്തിച്ചു.

തഹാവൂര്‍ റാണക്ക് കൊച്ചിയിലടക്കം സഹായം നല്‍കിയത് ആരാണ് എന്ന കാര്യത്തില്‍ എന്‍ ഐ എ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ മൂന്നുമണിക്കൂര്‍ മാത്രമാണ് റാണയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നല്‍കുന്നില്ല എന്നാണ് വിവരം. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്.

2005 മുതല്‍ മുംബൈയില്‍ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ റാണയടക്കം പ്രതികള്‍ തുടങ്ങിയെന്നാണ് എന്‍ഐ എ നല്‍കുന്ന വിവരം. മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ എന്‍ഐഎ കസ്റ്റഡിയില്‍ തുടരുകയാണ്.

 

Latest