National
ഉദയ്പൂര്‍ കൊലപാതകം എന്‍ ഐ എ അന്വേഷിക്കും; പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തിയേക്കും
ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഉദയ്പൂര്‍ | രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ കടക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസ് എന്‍ ഐ എ അന്വേഷിക്കും. ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തിയേക്കും. കൊലപാതകത്തെ ജംഇയ്യത്തുല്‍ ഉലമ ഐ ഹിന്ദ് അപലപിച്ചു. മതത്തിനും രാജ്യത്തെ നിയമങ്ങള്‍ക്കും എതിരായ സംഭവമാണ് നടന്നതെന്ന് സംഘടന ആരോപിച്ചു.
---- facebook comment plugin here -----