Connect with us

Ongoing News

കള്ളക്കഥകളുടെ നയാഗ്ര വെള്ളച്ചാട്ടം, ഒടുവിലെല്ലാം ജലരേഖയായി; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ജലീല്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ ഒളിയമ്പെയ്ത് വീഴ്ത്താന്‍ ശ്രമം നടന്നു. ആരോപണങ്ങളെല്ലാം ആവിയായി.

Published

|

Last Updated

തിരുവനന്തപുരം | പ്രതിപക്ഷത്തിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് കെ ടി ജലീല്‍. മുഖ്യമന്ത്രിയെ യു ഡി എഫിനും ബി ജെ പിക്കും ഭയമാണെന്ന് ജലീല്‍ തുറന്നടിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ ഒളിയമ്പെയ്ത് വീഴ്ത്താന്‍ ശ്രമം നടന്നു. കള്ളക്കഥകളുടെ നയാഗ്ര വെള്ളച്ചാട്ടമായിരുന്നു. വാനിലെ ജി പി എസ് കഥ എന്തായി. യു ഡി എഫ്-ബി ജെ പി-മാധ്യമ സഖ്യം പൊളിഞ്ഞു. ഈന്തപ്പഴത്തില്‍ സ്വര്‍ണമെന്ന് ആരോപിച്ചു. ഖുര്‍ആന്റെ തൂക്കം പറഞ്ഞ് ചര്‍ച്ച നടത്തി. ആരോപണങ്ങളെല്ലാം ആവിയായി. കഥകള്‍ ജലരേഖയായി മാഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ കുടത്തില്‍ വരെ തപ്പി. ചുക്കും ചുണ്ണാമ്പും കിട്ടിയില്ല. താന്‍ തെറ്റ് ചെയ്‌തെങ്കില്‍ കുരുക്ക് മുറുകിയേനെ. യു ഡി എഫ് നടത്തുന്നത് സമരാഭാസമാണെന്നും ജലീല്‍ ആരോപിച്ചു.

 

 

Latest