Connect with us

Kerala

നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്‌കാരം ഉച്ചയോടെ

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

Published

|

Last Updated

കൊച്ചി  | നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ(10)യുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. ദേശീയ ജൂനിയര്‍ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനായായിരുന്നു നിദ നാഗ്പൂരിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നിദയുടെ പിതാവും വിമാനത്തില്‍ ഉണ്ടായിരുന്നു.മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

രാവിലെ 9.45ഓടെ മൃതദേഹം കൊച്ചിയിലെത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും സംസ്‌കാര ചടങ്ങ് നേരത്തെയാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ കൂടി ഇടപെടലിലാണ് നേരത്തെ എത്തിച്ചത്. പത്ത് മണിക്ക് നിദ പഠിക്കുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. 12.30ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും.

വ്യാഴാഴ്ച രാവിലെയായിരുന്നു നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിദ ഫാത്തിമ മരിച്ചത്. അമ്പലപ്പുഴ കക്കാഴം സുഹറ മന്‍സിലില്‍ ഷിഹാബുദ്ദീന്റെയും അന്‍സിലയുടെയും മകളാണ്. നീര്‍ക്കുന്നം എസ്ഡിവി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിദ. ദേശീയ ഫെഡറേഷന്റെ അംഗീകാരമില്ലെന്ന പേരില്‍ കോടതി ഉത്തരവുമായെത്തിയ കേരള താരങ്ങള്‍ക്ക് താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല. നിദ അടക്കം കേരള സൈക്കിള്‍ പോളോ അസോസിയേഷന്റെ 24 താരങ്ങളാണ് നാഗ്പൂരിലെത്തിയത്. ദേശീയ ഫെഡറേഷന്റെ അംഗീകാരമുള്ള സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരള ടീമും നാഗ്പൂരില്‍ മത്സരിക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest