National
വയറിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ച നൈജീരിയക്കാരന്‍ പിടിയില്‍
11 കോടി രൂപ വില വരുന്ന കൊക്കെയ്‌നാണ് വയറിനുള്ളില്‍ ഒളിപ്പിച്ചത്.

ബെംഗളുരു| വയറിനുള്ളില്‍ കൊക്കെയ്ന്‍ ഒളിപ്പിച്ച നൈജീരിയക്കാരന്‍ ബെംഗളുരു വിമാനത്താവളത്തില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയ ആളാണ് പിടിയിലായത്. 11 കോടി രൂപ വില വരുന്ന കൊക്കെയ്‌നാണ് ഇദ്ദേഹം വയറിനുള്ളില്‍ ഒളിപ്പിച്ചത്.
അധികൃതര്‍ക്ക് രഹസ്യം വിവരം ലഭിച്ചിരുന്നു. ആദ്യ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നീട് സ്‌കാനിങിലൂടെയാണ് കൊക്കെയ്ന്‍ വയറിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്. പൊതികളായാണ് കൊക്കെയ്ന്‍ വയറിനുളളില്‍ സൂക്ഷിച്ചിരുന്നത്. യുവാവിനെ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അറസ്റ്റ് ചെയ്തു. പിന്നീട് ആശുപത്രിയിലെത്തിച്ച് കൊക്കെയ്ന്‍ പുറത്തെടുത്തു.
---- facebook comment plugin here -----