Connect with us

Kerala

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്നും കൂടി; നീട്ടിയേക്കില്ല

രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | ഒമിക്രോണ്‍ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ഇന്നു കൂടി തുടരും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് നിയന്ത്രണമുള്ളത്. പുതുവത്സരാഘോഷത്തിന്റെ പേരില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

നിയന്ത്രണം തുടരുന്ന കാര്യം അടുത്തദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും. അതേ സമയം നിലവിലെ സാഹചര്യത്തില്‍ രാത്രികാല നിയന്ത്രണം നീട്ടിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍