Connect with us

Kerala

രാത്രികാല നിയന്ത്രണം; അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണം

ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന പരിപാടികള്‍ രാത്രി പത്തു മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം നാളെ മുതല്‍ നിലവില്‍ വരും. മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ബാധകമാണ്. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം.

അതേ സമയം അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന പരിപാടികള്‍ രാത്രി പത്തു മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.