Connect with us

Kerala

രാത്രികാല നിയന്ത്രണം ഇന്ന് കൂടുതല്‍ കടുപ്പിക്കും; രാത്രി പത്തിന് ശേഷം കനത്ത പോലീസ് പരിശോധന

ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികള്‍ പോലീസ് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല

Published

|

Last Updated

തിരുവനന്തപുരം | ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് കൂടുതല്‍ കടുപ്പിക്കും. പത്ത് മണിക്ക് ശേഷം പോലീസ് പരിശോധന ശക്തമാക്കും. ആള്‍ക്കൂട്ടങ്ങള്‍ ഒത്ത് ചേരുന്ന ഒരു പരിപാടിയും രാത്രി പത്തിന് ശേഷം അനുവദിക്കില്ല. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്ത് ഇറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതണം. ദേവാലയങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. ഹോട്ടലുകളും റസ്റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തില്‍ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികള്‍ പോലീസ് സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. ബീച്ചുകള്‍ ,ഷോപ്പിംഗ് മാളുകള്‍. പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ച് ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.