Connect with us

Kerala

മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്; നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍

സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചാല്‍ പോലീസിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടി വരും

Published

|

Last Updated

തിരുവനന്തപുരം |  മാനവീയം വീഥിയിലെ നൈറ്റ്ലൈഫില്‍ മുന്നറിയിപ്പുമായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു.മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ് ലൈഫ്. കഴിഞ്ഞ ദിവസം മദ്യപ സംഘമാണ് പോലീസിനെ ആക്രമിച്ചത്. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും കമ്മീഷണര്‍ പറഞ്ഞു

സംഘര്‍ഷങ്ങള്‍ ആവര്‍ത്തിച്ചാല്‍ പോലീസിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടി വരും. ലഹരിഉപയോഗം കണ്ടെത്താന്‍ കൂടുതല്‍ നടപടി സ്വീകരിക്കും. ഇപ്പോഴുണ്ടായ സംഭവങ്ങളെല്ലാം സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ മാത്രമാണ്. ഇതൊക്കെ ശരിയാക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഉണ്ടായാല്‍ അറസ്റ്റ് അടക്കമുള്ള നടപടിയുണ്ടാകുമെന്നും കമ്മിഷണര്‍ പറഞ്ഞു

ഇന്നലെ പോലീസിന് നേര്‍ക്ക് ഒരു സംഘം കല്ലെറിഞ്ഞു. മദ്യപസംഘമാണ് പൊലീസിനെ ആക്രമിച്ചത്. ഇത്തരം അക്രമങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും.ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ്, ബ്രീത് അനലൈസര്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. നൈറ്റ്ലൈഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഷോപ്പിങ്ങ്, എന്റര്‍ടെയ്ന്‍മെന്റ്, ഭക്ഷണം തുടങ്ങിയവയാണ്. എല്ലാവര്‍ക്കും വിനോദമായി മാറണം. എന്നാലിത് മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന അവസ്ഥയാകരുതെന്നും കമ്മീഷണര്‍ പറഞ്ഞു.

 

Latest