Kerala
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പ്പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
തിരഞ്ഞെടുപ്പ് മെയ് മാസത്തോടെ ഉണ്ടാകും എന്നാണ് സൂചന

തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് മെയ് മാസത്തോടെ ഉണ്ടാകും എന്നാണ് സൂചന . അന്തിമ വോട്ടര്‍ പട്ടിക മെയ് 5 ന് പ്രസിദ്ധീകരിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശം.
കോണ്‍ഗ്രസില്‍ രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിനും സിപി എം സ്വരാജിനും തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിട്ടുണ്ട്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും.യുഡിഎഫ് നേട്ടമുണ്ടാക്കിയ പുതുപ്പള്ളി, പാലക്കാട്, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകള്‍ നിലമ്പൂരിലും ആവര്‍ത്തിക്കാനാണ് യുഡിഎഫ് ശ്രമം.
അതേസമയം, യുഡിഎഫിന്റെ വിജയം പി വി അന്‍വറിന്റെ നേട്ടമായി ചിത്രീകരിക്കപ്പെട്ടേക്കാമെന്നതിനാല്‍ സിപിഎമ്മിന് അഭിമാന പോരാട്ടമാണ് സിപിഎം ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്പൂര്‍. ഇവിടെ ആരാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നതില്‍ ഇതുവരെ സൂചനകളിലല്ല. നിലമ്പൂര്‍ മണ്ഡലത്തിന് കീഴില്‍ ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്. നിലമ്പൂര്‍ നഗരസഭ അമരമ്പലം, പോത്തുകല്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ഭരണം. ചുങ്കത്തറ എടക്കര വഴിക്കടവ് കരുളായി മൂത്തേടം എന്നിവിടങ്ങളില്‍ യുഡിഎഫും. ബിജെപിയ്ക്ക് പുതിയ അധ്യക്ഷന്‍ എത്തിയതിനുശേഷം ഉള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിലമ്പൂരിലെ തിരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടത്തിനാണ് സാധ്യത